06:19pm 11 September 2026
NEWS
തമിഴ്നാട്ടിലും പവർകട്ട് പതിവ്; മന്ത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ
11/09/2026  03:22 PM IST
nila
തമിഴ്നാട്ടിലും പവർകട്ട് പതിവ്; മന്ത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിരുദുനഗർ രാജപാളയത്ത് വോട്ടർമാരെ കാണാനെത്തിയ ടിവികെ നേതാവും മന്ത്രിയുമായ കെ. ജഗദീശ്വരിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വൈദ്യുതി മുടക്കം പതിവായതോടെ വലിയ ദുരിതമാണ് നേരിടുന്നതെന്ന് നാട്ടുകാർ മന്ത്രിയോട് പരാതിപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും ടിവികെ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. സാഹചര്യം സംഘർഷഭരിതമായതോടെ മന്ത്രി പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

പ്രദേശത്തെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി.

ഇതിനിടെ തിരുച്ചിറപ്പള്ളിയിലും വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം അരങ്ങേറി. ദേശീയപാത ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനായി 15,000 പേരെ അധികമായി നിയമിച്ച് അറ്റകുറ്റപ്പണികൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img